യാത്രയായിപ്പ് നല്‍കി

യാത്രയായിപ്പ് നല്‍കി

കണ്ണൂര്‍ : കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്ന് 30 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സീനിയര്‍ അക്കൗണ്ടന്റ് ഒപി പ്രമോദിനും, 15 വര്‍ഷത്തെ സേവനത്തിനു ശേഷം വിരുമിക്കുന്ന നാസില പീക്കും ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയായിപ്പ് നല്‍കി.
താവക്കര ലൂംലേന്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളിയാവൂര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വക്കേറ്റ് പി ഇന്ദിര, കൗണ്‍സിലര്‍ ലിഷ ദീപക്, ബാങ്ക് എംഡി പ്രേമാനന്ദ്, ബാങ്ക് വൈസ് ചെയര്‍മാന്‍ മുഹമ്മദ് അലി, മുന്‍ ചെയര്‍മാന്‍ കെ പ്രമോദ്, ടി ജയകൃഷ്ണന്‍, കായക്കുള്‍ രാഹുല്‍, മുഹമ്മദ് ഷിബില്‍, ഉമേഷ് കണിയാങ്കണ്ടി, സി ടി ഗിരിജ, ഒ പി പ്രമോദ്, നാസില എന്നിവര്‍ സംസാരിച്ചു ബാങ്ക് ജനറല്‍ മാനേജര്‍ പി രൂപ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പുഷ്പ കെപി നന്ദിയും പറഞ്ഞു.