സഹകരണ ദിനാഘോഷം സംഘടിപ്പിച്ചു

സഹകരണ ദിനാഘോഷം സംഘടിപ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ അന്താരാഷ്ട്ര സഹകരണ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ രാജീവന്‍ എളയാവൂര്‍ സഹകരണ പതാക ഉയര്‍ത്തി സന്ദേശം നല്‍കി.

സഹകരണ പ്രസ്ഥാനം സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ ശക്തമായ അടിത്തറയാണെന്നും, സ്വാശ്രയം, പരസ്പരസഹായം, ജനാധിപത്യം, സമത്വം എന്നീ സഹകരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അംഗങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ പ്രേമാനന്ദ് ജി, ജനറല്‍ മാനേജര്‍ പി രൂപ, അസ്സ്റ്റന്റ് സെക്രട്ടറി കെ പി പുഷ്പ, ജീവനക്കാര്‍, നിക്ഷേപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സഹകരണ ദിന പ്രതിജ്ഞയും ചടങ്ങില്‍ ചൊല്ലി.

സഹകരണ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും അംഗങ്ങളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ സമഗ്ര വികസനത്തിനുമായി ബാങ്ക് പ്രതിബദ്ധത പുതുക്കിയതോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.